കോട്ടയം: വിശ്വഹിന്ദുപരിക്ഷത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പര്യടനം നടത്തുന്ന സുവര്‍ണ്ണ ജയന്തി രഥയാത്രക്ക് ജില്ലയില്‍ ഗംഭീരസ്വീകരണങ്ങള്. ജില്ലയില്‍ മുണ്ടക്കയം, പൊന്‍കുന്നം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജില്ലയിലെ പര്യടനം സമാപിച്ചു.
സുവര്‍ണ്ണജയന്തി രഥയാത്രക്ക് ചങ്ങനാശ്ശേരി മധുമൂലയില്‍ സ്വീകരണം നല്കി. തിരുവെങ്കിടപുരം ക്ഷേത്രസന്നിധിയിലെ സ്വീകരണ സമ്മേളനത്തില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി വി. മോഹനന്, സുവര്‍ണ്ണജയന്തി മഹോത്സവസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍, ഈശ്വരാത് മാജി ചെറുകുന്ന് ആശ്രമം, കൃഷ്ണാനന്തസ്വാമികള് തിരുനെല്ലി വയനാട് ആശ്രമം, ഗുരുപ്രസാദ് സ്വാമികള്‍ പത്താശ്രമം പറവൂര്‍, കെപിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി. മോനിച്ചന്, കെഎച്ച്എസ്എസ് സംസ്ഥാന പ്രസിഡന്റ് വി.ഐ. ജോഷി, വിഎസ്എസ് സംസ്ഥാന സമിതിയംഗം എം.പി. രവി, കെജിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജേഷ് കെ.വി, പ്രൊഫ. ശ്രീപാദം ഈശ്വരന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: