അടിമത്ത മനോഭാവവും ഹിന്ദു സമൂഹംകൈവെടിയണം: പി.ജി. കണ്ണന്‍

Thursday 27 November 2014 10:02 pm IST

മുണ്ടക്കയം: നൂറ്റാണ്ടുകളുടെ അടിമത്തം മൂലം ഉണ്ടായ അടിമ മനോഭാവം ഹിന്ദുക്കളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അത് കൈവെടിഞ്ഞ് മുന്നേറണമെന്നും ബജ്രംഗദള്‍ സംസ്ഥാന സംയോജകന്‍ പി.ജി. കണ്ണന്‍ അഭിപ്രായപ്പെട്ടു. വിഎച്ച്പി സുവര്‍ണ്ണജയന്തി രഥയാത്രക്ക് മുണ്ടക്കയത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ രാഷ്ട്രത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുകയാണെന്നും സര്‍ക്കാര്‍ ഹിന്ദുക്കളോട് എല്ലാ മേഖലയിലും വിവേചനം കാട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാരകമായ രോഗം പിടിപെട്ടാല്‍ ഹിന്ദുക്കള്‍ കാരുണ്യത്തിനുവേണ്ടി പിച്ചയെടുക്കേണ്ട വ്യവസ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് അവസാനിപ്പിക്കണമെങ്കില്‍ രാഷ്ട്രിയം മറന്ന് ജാതി മറന്ന് ഹിന്ദുക്കള്‍ ഒരുമിക്കണം. കേരളത്തില്‍ മാണിയും കോണിയും ചേര്‍ന്ന് ന്യൂനപക്ഷ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ ചുമലിലാണ് കുഞ്ഞാലിക്കുട്ടി കോണിചാരിനിന്ന് ഭരണം നടത്തുന്നത് ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് ഹിന്ദുക്കളുടെ വോട്ട് നേടിയെടുക്കാനാണ് രാഷ്ട്രിയക്കാര്‍ ശ്രമിക്കുന്നത് പി.ജി. കണ്ണന്‍ പറഞ്ഞു. മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഭൂമിയിലേക്കുള്ള മുണ്ടക്കയം പഞ്ചായത്തിന്റെ അന്യായമായ കടന്നുകയറ്റത്തിനെതിരെ സ്വീകരണ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ക്ഷേത്രഭൂമി വ്യാജരേഖകള്‍ ചമച്ച് കൈവശപ്പെടുത്താനും മറ്റുള്ളവര്‍ക്ക് തീറെഴുതി കൊടുക്കുവാനുള്ള ഗൂഢശ്രമങ്ങള്‍ അധികൃതര്‍ അവസാനിപ്പിക്കണമെന്നും വിഎച്ച്പി പ്രഖണ്ഡ് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.എസ്. രഞ്ജിത്ത് പ്രമേയം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.