തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു

Thursday 27 November 2014 10:06 pm IST

പാലാ: പാലാ ടൗണിലും സമീപ പഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങളെ വലയ്ക്കുന്നു.പാലാ ടൗണ്‍, ചെത്തിമറ്റം, കടപ്പാട്ടൂര്‍, കൊല്ലപ്പള്ളി,കടനാട് ,കുറിഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായക്കള്‍ സൈര്യ വിഹാരം നടത്തുന്നത്.ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു .രാത്രി കാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.ടൗണുകളില്‍ ആഹാരാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കിടക്കുന്നിടത്താണ് നായ്ക്കള്‍ ഏറെയുള്ളത് .സ്‌കൂള്‍ കുട്ടികളും ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്ന ഭക്ത ജനങ്ങളുമാണ് നായ്ക്കളുടെ ഭീഷണി കൂടുതല്‍ നേരിടുന്ന്ത്. കടപ്പാട്ടൂരില്‍ പുലര്‍ കാലത്ത് ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ എരെ ബുദ്ധിമുട്ടിയാണ് റോഡിലൂടെ നടന്നു പോകുന്നത്.രാത്രി കാലങ്ങളില്‍ ബസുകളിലെത്തി ടൗണിലുടെ നടന്ന്ു പോകുന്നവര്‍ നായ്ക്കളുടെ അക്രമണത്തിന് ഇരയാകാറുണ്ട്്്. നദിയുടെ തീരങ്ങളിലും നായ്ക്കള്‍ വിലസുന്നു.രാത്രിയില്‍ നദീ തീരത്ത്് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അവശ്ിഷ്ടങ്ങള്‍ നായ്ക്കളുടെ ആഹാരമാണ്. മാലിന്യങ്ങള്‍ തള്ളുന്ന് റോഡുകളെല്ലാം നായ്ക്കള്‍ കീഴടക്കി. അന്യസംസ്്ഥാന തൊഴിലാളികള്‍ താമസിക്കുന്ന് സ്ഥലങ്ങളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഇവ പെരുകുന്നതിന്്് ഇടയാക്കുന്നു.കുറിഞ്ഞിയില്‍ പകല്‍ സമയങ്ങളില്‍ പോലും സ്‌കൂള്‍ കൂട്ടികള്‍ റോഡിലൂടെ നടക്കുവാന്‍ ഭയക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ജില്ലാ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുവാനെത്തിയ കായിക താരങ്ങെള തെരുവ് നായ്ക്കള്‍ അക്രമിച്ച സംഭവവും പാലായില്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണങ്കിലും നായ്ക്കളെ നശിപ്പിക്കുവാന്‍ നിയമം അനുവദിക്കുന്നില്ല്ന്നാണ് അധികൃതരുടെ നിലപാട്. ഇരുചക്രവാഹനങ്ങലുടെ പുറകെ നായ്ക്കള്‍ ഓടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.