കയ്യാങ്കളി: നിയമസഭയില്‍ പ്രതികരിക്കാമെന്ന് സ്പീക്കര്‍

Saturday 15 October 2011 3:46 pm IST

കണ്ണൂര്‍: വെള്ളിയാഴ്ചത്തെ പ്രതിപക്ഷ ബഹളവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയേയും കുറിച്ച് പ്രതികരിക്കാന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വിസമ്മതിച്ചു. ഇതേപ്പറ്റി തിങ്കളാഴ്ച നിയമസഭയില്‍ പ്രതികരിക്കുമെന്നും ജി.കാര്‍ത്തികേയന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭയ്ക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും സ്പീക്കര്‍ക്ക് നിയമസഭയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.