നിര്‍മ്മലിന്റെ പ്രവേശനം: പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തി

Saturday 15 October 2011 12:43 pm IST

മലപ്പുറം: നിര്‍മ്മല്‍ മാദവിന്റെ കോളേജ്‌ മാറ്റത്തെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ ചുമതലപ്പെടുത്തി. നിര്‍മ്മല്‍ മാധവിന്റെ പ്രവേശനം സംബന്ധിച്ച്‌ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അറിയിച്ചു. പ്രവേശനം ചര്‍ച്ച ചെയ്യാന്‍ കോളേജ്‌ മാനേജുമെന്റ്‌ ഇന്ന്‌ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. നിര്‍മ്മല്‍ മാധവിനെ കോളേജില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിങ് കോളേജ് മാനേജുമെന്റും വ്യക്തമാക്കി. നാലാം സെമസ്റ്ററിലാണ് നിര്‍മ്മലിന് പ്രവേശനം നല്‍കേണ്ടത്. എന്നാല്‍ പട്ടിക്കാട് കോളേജില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ പ്രവേശനം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം ഓര്‍ഡര്‍ ഇറക്കണം. ഈ സാങ്കേതിക പ്രശ്നം തടസമാവുകയാണെങ്കില്‍ മലബാര്‍ ദേശമംഗലം കോളേജിലേ ഷൊര്‍ണൂര്‍ അല്‍-അമീന്‍ കോളേജിലോ പ്രവേശനം നല്‍കുമെന്നും മാനേജുമെന്റ് പ്രതിനിധികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.