തലശ്ശേരി: ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്തായിരുന്നു സംഭവം.
ആര്‍ക്കും പരിക്കില്ലെ. സിപിഎം കോട്ടയായി പിണറായിയിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിവിട്ട് അനേകം പ്രവര്‍ത്തകര്‍ സംഘം പ്രസ്ഥാനങ്ങളിലേക്ക് അണിചേരുന്നുണ്ട്. ഇതില്‍ പ്രകോപിതരായ സിപിഎം ഗുണ്ടകള്‍ ജില്ല നേതൃത്വത്തിന്റെ അറിവോടെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് ബിജെപി പ്രാദേശിക നേതൃത്വം ആരോപിച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: