വിഴിഞ്ഞം പദ്ധതി: അനാവശ്യ ഇടപെലുണ്ടാകുന്നെന്ന് സുപ്രീംകോടതി

Friday 28 November 2014 6:06 pm IST

ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അനാവശ്യ ഇടപെടലുകളുണ്ടാകുന്നന്നെ് സുപ്രീം കോടതി. പരിസ്ഥിതി പ്രശ്‌നങ്ങളുന്നയിച്ച് നടത്തുന്ന ഇത്തരം ഇടപെടലുകളെ തുടര്‍ന്ന് പദ്ധതിയില്‍ തടസ്സം നേരിടുകയാണെന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതാകാനുമതിയും തീരമേഖലാ വിജ്ഞാപനവും ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പദ്ധതി സംബന്ധിച്ച നടപടി ക്രമങ്ങള്‍ നീളുന്നതിനാല്‍ നിക്ഷേപകര്‍ കൂടുതല്‍ വ്യവസ്ഥകള്‍ മുന്നോട്ട് വയ്ക്കുകയാണ്. ഇത് പദ്ധതിയ്ക്ക് ഭാരമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് ഡിസംബര്‍ 10ന് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.