തൃശ്ശൂര്‍: തൃപ്രയാര്‍ ജെസിഐയുടെ യുവപ്രതിഭ അവാര്‍ഡുകള്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഷൈന്‍ ഭാസ്കരന് സമ്മാനിച്ചു. സി. എന്‍. ജയദേവന് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍. ബി. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു.
യുവ പ്രതിഭാ പുരസ്കാരം സിനിമാതാരം ഭാവനക്കും, പരസ്യനിര്‍മ്മാണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ. സലീമിനും, സ്കൈചേസര് അവാര്‍ഡ് ലോക പട്ടം പറത്തലില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ അബ്ദുള്ള മാളിയേക്കലിനും നല്കി.
ആയിരം വീട്ടമ്മമാര്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം നല്കി സംരംഭം തുടങ്ങാന്‍ പ്രാപ്തരാക്കിയ സാന്ദ്രാസ് വുമണ്‍സ് അക്കാദമിയുടെ സാരഥി കെ. എസ്. സജിനും സമ്മാനിച്ചു. നിര്‍ധനരായ ആറു വിദ്യാര്‍ത്ഥികള്‍ക്ക് ജെസിഐ സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: