ദോഹ: ഇന്ത്യയുടെ യുവ ഗ്രാന്റ്മാസ്റ്റര്‍ ശ്യാം സുന്ദറിന് കരിയറിലെ ഏറ്റവും മികച്ച മത്സരഫലം. ഖത്തര്‍ മാസ്റ്റേഴ്സ് ഓപ്പണ്‍ ചെസിന്റെ രണ്ടാം റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യന്‍ റഷ്യയുടെ വ്ളാഡിമര്‍ ക്രാംനിക്കിനെ ശ്യാം സമനിലയില്‍ തളച്ചു.
അസ്വാഭാവികമായ തുടക്കമിട്ട ശ്യാം ക്രാംനിക്കിന്റെ നീക്കങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ക്രാംനിക്ക് നേരിയ മുന്‍തൂക്കം നേടിയെങ്കിലും മത്സരം സങ്കീര്‍ണമായി തുടര്‍ന്നു. ഒടുവില്‍ 41-ാം മിനിറ്റില്‍ ഇരുതാരങ്ങളും സമനിലയ്ക്കു സമ്മതിച്ചു. മറ്റൊരു മത്സരത്തില്‍ പി. ഹരികൃഷ്ണ തുര്‍ക്കിയുടെ അലെക്സാണ്ടര്‍ ഇപാറ്റോവിനെ കീഴടക്കി. ഹരികൃഷ്ണയുടെ രണ്ടാം ജയമാണിത്.
സൂര്യശേഖര്‍ ഗാംഗുലി അസര്‍ബൈജാന്റെ ഷെഖ്രിയാര് മെമദ്യറോവുമായി പോയിന്റ് പങ്കിട്ടു. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഹരികൃഷ്ണയാണ് മുന്നില്‍. ഇനി അഞ്ച് റൗണ്ടുകള്‍ അവശേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: