നാം കഴിക്കുന്ന ആഹാരത്തിന്റെ സ്ഥൂലമായ അംശം ദേഹത്തെ പുഷ്ടിപ്പെടുത്തുന്നു. സൂക്ഷ്മമായ അംശം മനസ്സിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു.
സാത്വികവും രാജസവും താമസവുമായ ആഹാരങ്ങളെക്കുറിച്ചും അവ മനസ്സിനുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഭഗവദ്ഗീതയില്‍ വിവരിക്കുന്നുണ്ടല്ലോ. സാത്വികാഹാരം പോലും ഭഗവാനെ സേവിക്കാന്‍ പ്രേരണ നല്‍കുമെന്ന് പറയുന്നില്ല.
കാരണം സത്വഗുണവും മായയുടെ ഉത്പന്നമാണല്ലോ ഗുണാതീതമായ മാനസികാവസ്ഥയില്‍ മാത്രമേ ഭക്തി ഉണ്ടാവുകയുള്ളൂ. ശ്രീകൃഷ്ണഭഗവാന് ഗുണങ്ങള്‍ക്ക് അതീതനാണ്, മായയെ നിയന്ത്രിക്കുന്നവനാണ്; അതിനാല്‍ നിര്ഗുണന് എന്നു വിശേഷിപ്പിക്കപ്പെടുന്നു.
ആ ഭഗവാന് നിവേദിച്ച പ്രസാദം ഗുണാതീതമായ അവസ്ഥയിലായിത്തീരുന്നു. അതുമാത്രം കഴിക്കുന്നതു ഭക്തിവര്ധിക്കാന് കാരണമായിത്തീരുന്നത്. പ്രസാദം മാത്രം കഴിച്ചുജീവിക്കാന് പ്രയാസമാണെങ്കില്‍ ആഹാരത്തിന്റെ തുടക്കം പ്രസാദം കഴിച്ചുകൊണ്ടാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: