പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരം നവംബര്‍ 29, 30 തീയതികളില്‍ പാലക്കാട്ട് നടക്കും. വടക്കന്തറ ശ്രീദേവിദുര്‍ഗ മണ്ഡപത്തില്‍ നടക്കുന്ന ശിബിരം രാവിലെ ഒമ്പതിന് പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി നിത്യാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ആര്.വി. ബാബു, കെ.പി. ഹരിദാസ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ. ജയപ്രസാദ്, ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. മോഹന്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
30 ന് രാവിലെ ആരംഭിക്കുന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ശബരിമലയോടുള്ള സര്‍ക്കാര്‍ അവഗണന, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ ഗൂഢ നീക്കം, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദം, അട്ടപ്പാടി വനവാസി പ്രശ്നം, 12-ാം സംസ്ഥാന സമ്മേളനം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: