ചോറ്റാനിക്കര: പഞ്ചായത്തിലെ പൊതു ശ്മശാന നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും നാളെയും ബിജെപി പിറവം നിയോജകമണ്ഡലം ജന.സെക്രട്ടറി കെ. എസ്. ഉണ്ണികൃഷ്ണന് കണയന്നൂരില്‍ നിരാഹാരം അനുഷ്ഠിക്കുന്നു.
സര്‍ക്കാര്‍ 80 ലക്ഷം രൂപ പാസ്സാക്കിയിട്ടും പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി ജനവഞ്ചന നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സമരം.
നിരാഹാര സമരം ഇന്ന് രാവിലെ 9ന് ബിജെപി എറണാകുളം ജില്ലാ. ജന.സെക്രട്ടറി എം. എന്‍. മധു ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ന്യൂനപക്ഷ മോര്‍ച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. സാബു, വി.എസ്. സത്യന്, ഷാജി കണ്ണന്‍കോട്ടില്‍, പി.എച്ച്. ശൈലേഷ് കുമാര്‍, എം.ആശിഷ്, എന്‍. സജീവ്, പി.പി. സാനുകാന്ത്, കെ.എസ്. മഹേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: