പള്ളുരുത്തി: കുമ്പളങ്ങിഗ്രാമത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുവാന്‍ ഇന്നലെയെത്തിയ മന്‍മോഹന്‍സിംഗിനെ സ്വാഗതം ചെയ്യുവാന്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പേരില്‍ പള്ളുരുത്തിയില്‍ വ്യാപകമായി ഫ്ളെക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചത് കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ ചേരിതിരിഞ്ഞ ചര്‍ച്ചകള്‍ക്കിടയാക്കി.
സംസ്ഥാന മന്ത്രിസഭ ഫ്ളെക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും, കൊച്ചിനഗരസഭ ഫ്ളെക്സ് നിരോധനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ നിന്നും നഗരസഭയുടെ നേതൃത്വത്തില്‍ ഫ്ളെക്സുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് മുന്‍ പ്രധാനമന്ത്രിക്ക് സ്വാഗതമരുളി ഫ്ളെക്സുകള്‍ സ്ഥാപിച്ചത് ഏറെ വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: