കാക്കനാട്: ശബരിമല സീസണ് ആകുന്നതിനു മുന്നേ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്ന കെഎസ് ആര്‍ടിസി ഇക്കുറി പേരിനു മാത്രം കുറച്ചു ബസ്സുകള്‍ ഇറക്കി അയ്യപ്പന്മാരെ വലച്ചിരിക്കുകയാണ്. വളരെ പഴകിയ ബസ്സുകളാണ് ഓരോ ഡിപ്പോകളിലുംമുള്ളത്.
ശബരിമല സീസണില്‍ കോടിക്കണക്കിനു രൂപയാണ് കെഎസ്ആര്‍ടിസിയുടെ പക്കലേക്ക് യാത്രായിനത്തില്‍ ഒഴുകിയെത്തുന്നത്. എന്നിട്ടും ഓരോ ഡിപ്പോകളിലും പുതുതായി പത്തു ബസ്സുകളെങ്കിലും ഇറക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
കട്ടപ്പുറത്തിരിക്കുന്ന ബസ്സുകള്‍ പോലും നിരത്തിലിറക്കിയ കോര്പ്പറേഷന് സ്വകാര്യ ബസ്സുകള്‍ ഓടാത്ത റൂട്ടുകളിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വരെ പിന്‍വലിച്ചു ശബരിമല സ്പെഷ്യല്‍ ആക്കി ഓടിക്കുന്നുണ്ട്. ഇവയൊന്നും തന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡ് പിടികൂടുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: