തിരുവനന്തപുരം: കേരള വനം വന്യജീവി വകുപ്പ് മേധാവിയായി ഡോ ബ്രാന്സ്ഡന് കോറിയെ നിയമിച്ചു. വി. ഗോപിനാഥന് വിരമിക്കുന്ന ഒഴിവിലാണ് നിലവില്‍ സാമൂഹിക വനവത്കരണത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായ ഇദ്ദേഹത്തെ നിയമിച്ചത്.
പരിസ്ഥിതി ആഘാത നിര്‍ണയത്തില്‍ ഇംഗ്ലണ്ടിലെ ആബര്‍ഡീനില്‍ നിന്ന് പരിശീലനം നേടിയ ഡോ കോറിക്ക് വനം വകുപ്പില്‍ 34 വര്‍ഷത്തെ സര്‍വീസാണുള്ളത്. ഗുവഹത്തി സര്‍വകലാശാലയില്‍ നിന്ന് ഫോറസ്ട്രിയില്‍ പിഎച്ച്ഡി നേടിയ കോറിക്ക് ഇന്തോ-അമേരിക്കന്‍ പരിസ്ഥിതി നേതൃത്വ പരിപാടിയില്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
വന ശാസ്ത്ര തത്പരരുടെ ദേശീയ സംഘടന ദി ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഫോറസ്റ്റേഴ്സിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് ഡോ കോറി. വന്യജീവി സങ്കേതങ്ങള്‍ക്ക് ആദ്യമായി സര്ട്ടിഫിക്കേഷന് തുടങ്ങിയവ നടപ്പിലാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: