'സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദര'ത്തില്‍ ശ്രീനിവാസനും ലാലും

Saturday 29 November 2014 6:10 pm IST

ശ്രീനിവാസനും ലാലും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം. നവാഗതനായ മനോജ് അരവിന്ദാക്ഷനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ വ്യത്യസ്ത ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മൈഥിലിയും ആശ അരവിന്ദുമാണ് നായികമാര്‍. ജോയ് മാത്യുവും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവി, മാസ്റ്റര്‍ ആര്യന്‍, ജാഫര്‍ ഇടുക്കി, നിയാസ് ബക്കര്‍, ജയന്‍ ചേര്‍ത്തല, പ്രഭാത്, ജോളി മൂത്തേടന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രാജേഷ് രാഘവന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രാകേഷ് കേശവന്‍. ആലാപനം: വിജയ് യേശുദാസ്, നജീം അര്‍ഷദ്, ഹേഷം അബ്ദുള്‍ വഹാബ്, രഞ്ജിനി ജോസ്. പൊന്നു ഫിലിംസിന്റെ ബാനറില്‍ ഷാജി തോമസാണ് സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം നിര്‍മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.