വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി രഥയാത്രയ്ക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്

Saturday 29 November 2014 6:35 pm IST

വിഎച്ച്പി സുവര്‍ണജയന്തി രഥയാത്രയ്ക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണം

ആലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി രഥയാത്ര ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. രാവിലെ തണ്ണീര്‍മുക്കത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡന്റ് റിട്ട. മേജര്‍ ധനപാലന്‍ സെക്രട്ടറി വി.ആര്‍.എം. ബാബു, എന്‍. രാധാകൃഷ്ണന്‍, പി.ആര്‍. രാധാകൃഷ്ണന്‍, ഷാജി, ഗോപാലകൃഷ്ണന്‍, ലെനിന്‍, ജ്യോതിഷ്, മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് രഥയാത്രയെ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.

ചേര്‍ത്തലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബജ്‌രംഗ്ദള്‍ സംസ്ഥാന പ്രമുഖ് പി.ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മധു അദ്ധ്യക്ഷത വഹിച്ചു. സി.എം. പീതാംബരന്‍, ജയകുമാര്‍, ശിവശങ്കരന്‍, രാജന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് വാര്യര്‍, ജ്യോതിഷ പണ്ഡിതന്‍ മണിയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യാത്രാ സംഘത്തിലെ സ്വാമി ഈശ്വരാനന്ദ, സ്വാമി കൃഷ്ണാനന്ദ, സ്വാമി ഗുരു പ്രസാദ്, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി. മോഹനന്‍, രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ എന്നിവരെ വിവിധ സംഘടനാ നേതാക്കള്‍ സ്വീകരിച്ചു.

സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭാരതത്തിലെ ഹിന്ദുക്കള്‍ സ്വതന്ത്രരായിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഹിന്ദുക്കള്‍ കൂച്ചുവിലങ്ങിട്ട നിലയിലാണ്. എല്ലാ ഹിന്ദുക്കളും ഒന്നിച്ചുനിന്നില്ലെങ്കില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ഉയര്‍ച്ച ഉണ്ടാകില്ല. ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് പാഴ്‌വാക്ക് മാത്രമാണ്. കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് വാങ്ങി ചതിക്കുകയാണ്. ഇവര്‍ ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരെ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിന് സമീപവും യാത്രയ്ക്ക് സ്വീകരണം നല്‍കി.

ഉച്ചയോടെ അമ്പലപ്പുഴയിലെത്തിയ യാത്രയ്ക്ക് നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സന്യാസിമാരെ ആദരിച്ചു. പൂര്‍വസൈനിക സേവാ പരിഷത്ത് ജില്ലാ കണ്‍വീനര്‍ ബി. ഗോപാലകൃഷ്ണ കൈമള്‍, ബിജെപി തെക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. ഗോപകുമാര്‍, ബിഎംഎസ് ഓട്ടോറിക്ഷ യൂണിയന്‍ കണ്‍വീനര്‍ ശശികുമാര്‍ എന്നിവരാണ് സന്യാസിമാരെ ആദരിച്ചത്. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരെ രഥയാത്ര മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ ആദരിച്ചു.

പൊതുയോഗം ബജ്‌രംഗ്ദള്‍ സംസ്ഥാന സംയോജക് പി.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്.പണിക്കര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, ജില്ലാ സെക്രട്ടറി വി.ആര്‍.എം. ബാബു, ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. കൃഷ്ണപൈ, അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് എന്‍. ശശീന്ദ്രന്‍, അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാര്‍ തത്തമത്ത്, വൈസ് പ്രസിഡന്റ് ചന്തു, സെക്രട്ടറി ഡി. സുബാഷ് തുടങ്ങി നിരവധിപേര്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഹരിപ്പാടും നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി. കായംകുളത്ത് വിഭാഗ് സംഘടനാ സെക്രട്ടറി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബജിരംഗദള്‍ സംസ്ഥാന സംയോജകന്‍ കെ.പി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രഥയാത്ര മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യാത്രയുടെ ജില്ലാതല സ്വീകരണ സമാപന സമ്മേളനം മാവേലിക്കരയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി.പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.