അമ്മയ്ക്കറിയുന്ന ഭാഷ

Saturday 29 November 2014 7:45 pm IST

അമ്മ അറിഞ്ഞുകൊണ്ട് ആരെയും പ്രതേ്യകിച്ച് സ്‌നേഹിക്കാറില്ല. സ്‌നേഹം എന്നതു സംഭവിക്കുകയാണ്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണ്. അമ്മയ്ക്ക് ആരെയും വെറുക്കുവാനാവുന്നില്ല. അമ്മയ്ക്ക് ഒരു ഭാഷ മാത്രമേ അറിയുകയുള്ളൂ. അതു സ്‌നേഹത്തിന്റെ ഭാഷയാണ്. സകലര്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഇന്നുലോകം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യവും സ്വാര്‍ത്ഥതയില്ലാത്ത സ്‌നേഹത്തിനു വേണ്ടിയുള്ളതാണ്. സകലരും സ്‌നേഹത്തെക്കുറിച്ചു സംസാരിക്കാറുണ്ട്. പരസ്പരം സ്‌നേഹിക്കുന്നതായി പറയാറുമുണ്ട്. എന്നാല്‍ ഇതിനെ യഥാര്‍ത്ഥ സ്‌നേഹമെന്നു പറയാനാവില്ല. ഇന്നു നമ്മള്‍ സ്‌നേഹമെന്നു വിചാരിക്കുന്നതു സ്വാര്‍ത്ഥതയുടെ മാലിന്യം കലര്‍ന്നതാണ്. സ്വര്‍ണം പൂശിയ ആഭരണംപോലെയാണത്. അണിയാന്‍ കൊള്ളാം എന്നാല്‍ മാറ്റില്ല. വിലയില്ല. കൂടുതല്‍ നിലനില്‍ക്കുകയുമില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.