കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നാവിക സേനയിലും തീരദേശ രക്ഷാ സേനയിലുമായുള്ള 380 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഇവരില്‍ 43 പെണ്‍കുട്ടികളുമുണ്ട്.
നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍കെ ധവാന് പാസിംഗ് ഔട്ടില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മികച്ച ഒന്‍പതു കേഡറ്റുകള്‍ക്ക് മെഡലുകള്‍ നല്കി.സതേണ്‍ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്എസ്പിഎസ് ചീമ,വൈസ് അഡ്മിറല്‍ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: