ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Saturday 29 November 2014 10:02 pm IST

ആലപ്പുഴ: നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ എറണാകുളം പനങ്ങാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മീരാജ് (38), യാത്രക്കാരനായ ആലപ്പുഴ അവലൂക്കുന്ന് വാര്‍ഡില്‍ വിഷ്ണുരാജ് (22) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പുറക്കാട് ദേശീയപാതയില്‍ കരൂരിലായിരുന്നു അപകടം. കൊല്ലത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ടെംബോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്നും നിയന്ത്രണം വിട്ടുവന്ന മറ്റൊരു വാഹനത്തെ രക്ഷിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. തുടര്‍ന്ന് ഇതില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാര്‍ അമ്പലപ്പുഴ പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.