ആദിവാസി സ്ത്രീയും കൂടെ താമസിക്കുന്നയാളും മരിച്ച നിലയില്‍

Saturday 29 November 2014 10:07 pm IST

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവതിയും കൂടെ താമസിക്കുന്ന പുരുഷനും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഗുരുവായൂര്‍ സ്വദേശി അനി എന്ന മോഹനന്‍ (45), ഭൂതിവഴി ഊരിലെ ചെല്ലി (40)എന്നിവരെയാണ് ദാസനൂരില്‍ മരിച്ച നിലയില്‍ കണ്ടത്. കാര എന്നയാളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കാവുണ്ടിക്കല്ലില്‍ നാലുവര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ് ഇരുവരും. ഇടയ്ക്ക് കാരയുടെ വീട്ടില്‍ പോകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഷോളയൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.