കോട്ടയം: ഡീസല്‍ വില കുറഞ്ഞതിനനുസരിച്ച് ബസ് ചാര്‍ജ് കുറയ്ക്കാനാവില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് .
ഡീസല്‍ വില കുറഞ്ഞെങ്കിലും ഭീമമായ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുള്ളത് അത് നികത്തനാവാതെ ചാര്‍ജ് കുറയ്ക്കുന്ന കാര്യം ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ പേര് മാറ്റാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. കര്‍ണാടകത്തിന്റെ നിലപാടിനെതിരെ കേരളം അപ്പീല്‍ സമര്‍പ്പിക്കും.കെഎസ്ആര്‍ടിസി എന്ന പേര് സ്വന്തമാക്കാന്‍ കര്‍ണ്ണാടകം നല്കിയ അപേക്ഷക്ക് അനുകൂലമായി ട്രേഡ് മാര്‍ക്ക് രജിസ്ട്രി തീരുമാനമെടുത്തിരുന്നു. രജിസ്ട്രിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ കേരളം കോടതിയെ സമീപിക്കും.
വേണാട്, മലബാര്‍, തിരുക്കൊച്ചി എന്ന പേരും രജിസ്റ്റര്‍ ചെയ്യാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ഡിസംബറിലാണ് കെഎസ്ആര്‍ടിസി വാണിജ്യ മുദ്രയ്ക്ക് വേണ്ടി കര്‍ണാടക ട്രേഡ് മാര്‍ക്ക് റജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. നാല് മാസം മുമ്പ് അനുമതി ലഭിച്ചു.ജിസ്ട്രിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി എന്ന പേര് കേരളത്തിലെ ബസ്സുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് കര്‍ണാടകം കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് നിയമനടപടിക്കൊരുങ്ങാന്‍ കേരളം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: