സിപിഎം ഓഫീസിനു നേരെ അക്രമം

Sunday 30 November 2014 9:12 pm IST

മുഹമ്മ: തണ്ണീര്‍മുക്കത്ത് സിപിഎം എല്‍സി ഓഫീസിനു നേരെയും രണ്ടു വീടുകള്‍ക്ക് നേരെയും ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയെങ്കിലും വിട്ടയച്ചു. തണ്ണീര്‍മുക്കം സ്‌കൂള്‍ കവലയില്‍ തണ്ണീര്‍മുക്കം തെക്ക് ലോക്കല്‍ കമ്മറ്റി ഓഫീസ്, കണ്ണങ്കര കുറുപ്പുവെളിയില്‍ കെ.ഡി. ബാബു, വെണ്ടുവെളിയില്‍ ഹരിദാസ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആറംഗസംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് മുഹമ്മ പോലീസ് പറഞ്ഞു. കണ്ണങ്കര അര്‍ത്തുങ്കല്‍ പറമ്പില്‍ ദിനേശന്‍, ശശി എന്നിവരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. വേമ്പനാട് കായലില്‍ മണലൂറ്റ് യന്ത്രമുപയോഗിച്ച് നടത്തിയ അനധികൃത വെള്ളക്കക്കാ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.