ജില്ലാ ആശുപത്രി വളപ്പില്‍ പക്ഷികള്‍ ചത്തുവീണു

Sunday 30 November 2014 9:17 pm IST

ജില്ലാ ആശുപത്രിയില്‍ ചത്തുവീണ മൈന

മാവേലിക്കര: ജില്ലാ ആശുപത്രി വളപ്പില്‍ മൂന്നു മൈനകളും ഒരു പ്രാവും ചത്തുവീണു. മൂന്നെണ്ണത്തിനെ തെരുവു നായ്ക്കള്‍ കടിച്ചെടുത്തുകൊണ്ടുപോയി. ശേഷിച്ച ഒരെണ്ണത്തിനെ പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യമായതിനാല്‍ പരിശോധകള്‍ക്കായി തിരുവല്ല ലാബിലേക്ക് കൊണ്ടുപോയി. ബുദ്ധ ജങ്ഷന് കിഴക്കുവശത്തുള്ള ആലില്‍ നിന്നും ദേശാടനപക്ഷിയിനത്തില്‍പ്പെട്ട പറവയും ചത്തുവീണിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിച്ചെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.