ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ കൗണ്സിലന്മാര്ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ നഗരസഭാ കൗണ്സിലറന്മാരായ ആലപ്പുഴ കുതിരപ്പന്തി വാര്‍ഡ് ഗോപാലകൃഷ്ണന്റെ മകന് വി.ജി. വിഷ്ണു (36) ചാത്തനാട് വാര്‍ഡ് ചാവടി പറമ്പില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന് ഷാനവാസ് (32) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ പത്തോടെ ദേശീയപാതയില്‍ കരുവാറ്റഭാഗത്തായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും വിവാഹചടങ്ങിനായി ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍നിന്നും നിയന്ത്രണം തെറ്റിവന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗീയമായി തകര്‍ന്നു. വിഷ്ണുവിന്റെ തലക്കും കൈകള്‍ക്കും ക്ഷതമേല്‍ക്കുകയും ഷാനവാസിന്റെ വലതുകൈ ഒടിയുകയുമായിരുന്നു. ഹരിപ്പാട് എസ്ഐ: എം. രമേശിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: