പാചക വാതക സിലിണ്ടറിന് വില കുറച്ചു

Monday 1 December 2014 5:27 pm IST

ന്യൂദല്‍ഹി : പെട്രോള്‍, ഡീസല്‍ വില കുറച്ചതിന് പിന്നാലെ പാചകവാതകത്തിന്റേയും വില കുറച്ചു. ഗാര്‍ഹികാവശ്യത്തിനായുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 113 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 199 രൂപയുമാണ് കുറച്ചത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് ദല്‍ഹിയില്‍ 865 രൂപ ഉണ്ടായിരുന്നത് 752 രൂപയായി കുറഞ്ഞതായി എണ്ണ കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ എണ്ണയ്ക്ക് വില കുറയുന്നതിനനുസരിച്ച് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറയ്ക്കുന്നത് ഇത് അഞ്ചാം തവണയാണ്. അഞ്ചു തവണയായി 170.5 രൂപയാണ് സിലിണ്ടറൊന്നിന് കുറച്ചത്. വിമാന ഇന്ധന വിലയിലും 4.1 ശതമാനം കുറവു വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി മുതലാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുറവ് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കുറച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.