പ്രധാനമന്ത്രി ജനുവരിയില്‍ ശബരിമല സന്ദര്‍ശിച്ചേക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Monday 1 December 2014 10:25 pm IST

ശബരിമല: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗെയിംസിനോടനുബന്ധിച്ച്  കേരളത്തിലെത്തുമ്പോള്‍ അദ്ദേഹം ശബരിമല സന്ദര്‍ശിക്കാന്‍ ഇടയുണ്ട്. 500 ഏക്കര്‍സ്ഥലം ശബരിമല വികസനത്തിന് ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം സ്ഥലം നല്‍കാന്‍ തയ്യാറായാല്‍ ദേവസ്വത്തിന്റെ കൈവശമുള്ള ഏതെങ്കിലും സ്ഥലം വനവല്‍ക്കരിച്ച് നല്‍കാന്‍ തയ്യാറാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേശീയ തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിച്ചാല്‍ അന്താരാഷ്ട്ര ശ്രദ്ധയും അംഗീകാരവും ലഭിക്കുമെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. എസ.ജയകുമാറും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.