മോഷണം വ്യാപകം; നടപടി ഇല്ലാതെ പോലീസ്

Monday 1 December 2014 10:51 pm IST

കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടിയി്ല്‍ പ്രതിഷേധം വ്യാപകമാകുന്നു.സമാധാനമായി വീടുകളില്‍ കിടന്നുറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ പോലീസിനെ പഴിക്കുകയാണ്. അടുത്ത സമയങ്ങളിലായി നിരവധി മോഷണങ്ങള്‍ നടന്നെങ്ങിലും ഒന്നില്‍ പോലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആന്റി തെഫ്റ്റ് സ്‌ക്വാഡ്, റാപ്പിഡ്, ഫ്രണ്ട്‌സ് ഓഫ് പോലീസ് തുടങ്ങി നിരവധി സംവിധാനങ്ങള്‍ മോഷണം തടയാന്‍ രംഗത്തുണ്ടെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ് മോഷണ പരമ്പര നിര്‍ബാധം കൊട്ടാരക്കരയില്‍ അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ചയാണ് ഉമ്മന്നൂര്‍ ശ്രീലതയില്‍ ചന്ദ്രമോഹനന്‍പിള്ളയുടെ വീട്ടില്‍ നിന്നും പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ന്നത്. തൊട്ടടുത്ത് തന്നെയുള്ള കാര്‍ത്തികയില്‍ രവീന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ നിന്നും പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അന്ന് തന്നെ മോഷണം പോയിരുന്നു. മറ്റ് രണ്ട് വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ജൂവലറിയില്‍ നിന്ന് മുപ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരുകിലോ വെള്ളി ആഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ന്നകേസിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ടൗണിലെ വിവിധ കടകളില്‍ നടന്ന മോഷണം,കുളക്കടയില്‍ അടുത്തിടെ നടന്ന വ്യാപക മോഷണങ്ങള്‍, മോഷണശ്രമങ്ങള്‍, കലയപുരത്ത് രണ്ട് വീടുകളിലെ മോഷണം കലയപുരത്ത് വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവം, മുസ്‌ളീം സ്ട്രീറ്റ്, പെരുംകുളം എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ മോഷണങ്ങള്‍ ഉള്‍പ്പടെ പ്രതികളെ പിടികൂടാനുള്ള മോഷണങ്ങള്‍ നിരവധിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.