കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ആചരിച്ചു

Monday 1 December 2014 11:51 pm IST

കൊച്ചി: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയില്‍ ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് ഏരിയ വൈസ് പ്രസിഡന്റ് സമോദ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. രാജേഷ്, ഗോപി കൈനൂര്‍ എന്നിവര്‍ പങ്കെടുത്തു. കലൂര്‍ പാട്ടുപുരയ്ക്കലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മാസ്റ്ററുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി സജിനി രവികുമാര്‍, ഏരിയ പ്രസിഡന്റ് അഡ്വ. രവികുമാര്‍, ഏരിയ സെക്രട്ടറി സുനീഷ്, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് സുരേഷ്. ജെ എന്നിവര്‍ പങ്കെടുത്തു. ബിജെപി കീഴ്മാട് 102-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട്, യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേഷ്, ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ.രഞ്ജിത്ത്, ഗോകുല്‍ഗോപി, മജിഷ് മണി തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി കുന്നുംപുറം ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നുംപുറത്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ശങ്കരന്‍കുട്ടി പതാക ഉയര്‍ത്തി. ബിജെപി മണ്ഡലം സെക്രട്ടറി,  യു.ആര്‍. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പി.എന്‍. ശങ്കരനാരായണന്‍, ബിജെപി ജില്ലാ സെക്രട്ടറി ഷാലി വിനയന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്  ജയന്‍ തോട്ടുങ്കല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബീഷ് വടക്കേടത്ത്, എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബൂത്ത് നേതാക്കളായ സുധന്‍, വിനയന്‍, രവീന്ദ്രനാഥ്, ദേവിദാസ്സ് എന്നിവര്‍ നേതൃത്വം നല്‍കി. അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് അങ്കമാലി ഗവ. ആശുപത്രി പരിസരം ശുചീകരണം നടത്തി. ശുചീകരണം ഗവ. ആശുപത്രി ഡോ. ജി. ജയ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച അങ്കമാലി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍, ജോയിന്റ് കണ്‍വീനര്‍ ടി.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി മനുമണി രതീഷ് ശ്രീധരന്‍, ചന്ദ്രന്‍, പ്രഭാകരന്‍നായര്‍, പി.കെ. അപ്പുക്കുട്ടന്‍, മഹേഷ് മാമ്പിലായില്‍, ഷാജി, സ്മിത്ത് പി.വി., സുധി സുബ്രന്‍, അരുണ്‍, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. ആലുവ കാരോത്തുകുഴി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി ടൗണ്‍ പ്രസിഡന്റ് ഏ.സി.സന്തോഷ്‌കുമാര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ഏ.എം.ദിനേശ്, ഗിരീഷ്, ജി.ഷേണായ്, കെ.ടി.പ്രവീണ്‍, കെ.എന്‍.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.