അങ്കണവാടി കെട്ടിടം താഴ്ന്നു; കുട്ടികളെ മാറ്റി

Tuesday 2 December 2014 2:39 pm IST

അപകടാവസ്ഥയിലായ അങ്കണവാടി കെട്ടിടം

പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കടവില്‍ ലക്ഷംവീടിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ  ഒരുഭാഗം കഴിഞ്ഞ ദിവസം ഭൂമിക്കടിയിലേക്ക് താഴ്ന്നു. 10 വര്‍ഷത്തോളം പഴക്കമുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ വടക്കുഭാഗമാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. കെട്ടിടം ഏതു നിമിഷവും തകര്‍ന്നുവീഴാന്‍ സാദ്ധ്യതയുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് 22 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സമീപത്തുള്ള എസ്എന്‍ഡിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം. കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയിട്ടുവേണം പുതിയ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കാന്‍. അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.