ഇനി ചന്ദനം വാങ്ങാന്‍ ഇ-ഓപ്ഷന്‍

Tuesday 2 December 2014 9:49 pm IST

മറയൂര്‍(ഇടുക്കി):മറയൂരിലെ ചന്ദനം ഇനി ഇ-ഓപ്ഷന്‍ വഴി. വനംവകുപ്പ് തടി വ്യാപാരം സംസ്ഥാന വ്യാപകമായി ഇ-ഓപ്ഷന്‍ വഴി ആക്കുന്നതിന്റെ ഭാഗമായാണ് ചന്ദന ലേലവും ഓണ്‍ലൈന്‍ വഴി ആക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ബോധവല്‍ക്കരണ ക്ലാസും മറയൂര്‍ ഡിപ്പോയില്‍ നടക്കും.എം.എസ്.ജി.സി. എന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്ഥാപനമാണ് ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുന്നതെന്ന് മറയൂര്‍ ഡിഎഫ്ഒ പറഞ്ഞു. കേരളത്തില്‍ ചന്ദനമരങ്ങള്‍ വന്‍തോതില്‍ ഉള്ള സ്ഥലമാണ് മറയൂര്‍.ക്ലാസ്സ് 1 മുതല്‍ 15 വരെയുള്ള ചന്ദനങ്ങളാണ് ലേലം ചെയ്യുന്നത്.കച്ചവടം ഇ-ഓപ്ഷന്‍ വഴി ആകുന്നതോടെ ലേലം കൂടുതല്‍ സുതാര്യവും ലാഭമുള്ളതുമാകും. ചന്ദനത്തിന്റെ പ്രധാന ഉപഭോക്താക്കളായ കമ്പനികള്‍, ക്ഷേത്രങ്ങള്‍ മുതലായവയ്ക്ക് ഇനി മുതല്‍ ചന്ദനം ഓണ്‍ലൈനായി ലഭിക്കും. ഇപ്പോള്‍ ലേലത്തില്‍ പങ്കെടുക്കാനും ചന്ദനം കൊണ്ടുപോകുന്നതിനുമായി ഒന്നിലധികം തവണ ഡിപ്പോയില്‍ ഇടപാടുകാര്‍ എത്തണമായിരുന്നു. ഇ-ഓപ്ഷന്‍ ആകുന്നതോടെ ലോകത്തെവിടെ ഇരുന്നും ലേലത്തില്‍ പങ്കെടുത്ത് ചന്ദനം വാങ്ങാം. ഇതിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ലേലത്തുക മാത്രമാണ് ഓണ്‍ലൈന്‍ വഴി മറ്റുള്ളവര്‍ക്ക് അറിയുവാന്‍ സാധിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.