സിബിഎസ്സി കലോത്സവം: മരിയന്‍ സീനിയര്‍ സെക്കണ്റ്ററി സ്കൂള്‍ ചാമ്പ്യന്‍മാര്‍

Saturday 15 October 2011 11:30 pm IST

പാലാ: കലാപ്രതിഭകളുടെ സര്‍ഗ്ഗസംഗമമൊരുക്കി പാലാ ചാവറ സിഎംഐ പബ്ളിക്‌ സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന സിബിഎസ്സി സഹോദയ മേഖലാ കലോത്സവത്തിന്‌ തിരശ്ശീല വീണു. എഴുപത്‌ വിദ്യാലയങ്ങളില്‍ നിന്നായി സര്‍ഗ്ഗധനരായ നാലായിരത്തി മൂന്നൂറോളം മത്സരാര്‍ത്ഥികള്‍ ഇവിടെ തങ്ങളുടെ പ്രതിഭയുടെ മാറ്റുരച്ചു. സിബിഎസ്സി സഹോദയ കലാമേളയില്‍ ആദ്യാവസാനം കോട്ടയത്തിണ്റ്റെ ആധിപത്യമായിരുന്നു. ൬൯൩ പോയിണ്റ്റുമായി കോട്ടയം കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളാണ്‌ മേളയിലെ ഓവറോള്‍ ചാമ്പ്യന്‍. ൬൧൩ പോയിണ്റ്റോടെ കോട്ടയം ലൂര്‍ദ്ദ്‌ സ്കൂള്‍ രണ്ടാമതും ൫൭൧ പോയിണ്റ്റുനേടിയ കോട്ടയം ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍ മൂന്നാമതും എത്തി. സമാപനസമ്മേളനം കേരളാ ഗവ.ചീഫ്‌ വിപ്പ്‌ ഉദ്ഘാടനം ചെയ്തു. സിനിമാലോകം കള്ളപ്പണക്കാരും കുലപതികളുമായ ഒരുപററം ആളുകള്‍ പിടിച്ചടക്കിയിരിക്കുകയാണെന്ന്‌ പി.സി.ജോര്‍ജ്ജ്‌ ആരോപിച്ചു. ഇവിടെ ബോബന്‍ ആലുംമൂടനെപ്പോലുള്ള നടന്‍മാര്‍ തഴയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഫാ.ഫിലിപ്പ്‌ നെച്ചിക്കാട്ടില്‍ സിഎംഐ അദ്ധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക്‌ നടന്‍ ബോബന്‍ ആലുംമൂടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുറ്റമറ്റ സംഘടനാമികവുകൊണ്ട്‌ കലോത്സവം ഏറെ പ്രശംസ നേടി. കാര്യക്ഷമത, സംഘടനാപാടവം, വിവിധ ഇനങ്ങളില്‍ കണ്‍വീനര്‍മാര്‍ പുലര്‍ത്തിയ നേതൃപാടവം, സ്കൂള്‍ വിദ്യാര്‍ത്ഥികളായ വോളണ്റ്റിയര്‍മാരുടെ ആത്മാര്‍ത്ഥത എല്ലാം മേളയുടെ അച്ചടക്കത്തിനും വിജയത്തിനും വഴിയൊരുക്കി. ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു കരീത്തറ, ഫാ.ഫിജി പി.ജോര്‍ജ്ജ്‌, ഫിനാന്‍സ്‌ അഡ്മിനിസ്ട്രേറ്റര്‍ ഫാ.സാബു കൂടപ്പാട്ട്‌, പിടിഎ പ്രസിഡണ്റ്റ്‌ പ്രൊഫ.പി.ഡി.ജോര്‍ജ്ജ്‌, പബ്ളിസിററി കണ്‍വീനര്‍ രാജന്‍ കൊല്ലംപറമ്പില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിജി ആലീസ്‌ ജോണ്‍, ആലീസ്‌ തോമസ്‌, സെക്രട്ടറി ബന്നി ജോര്‍ജ്ജ്‌, ആണ്റ്റണി ജോര്‍ജ്ജ്‌, ഫാ.തോമസ്‌ നമ്പിമഠം, ഫാ.ഫിലിപ്പ്‌ നെച്ചിക്കാട്ടില്‍, ഫാ.ജോസുകുട്ടി പടിഞ്ഞാറേക്കര, ഫാ.ജോസ്‌ പന്തപ്ളാംതൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.