അന്യസംസ്ഥാന തൊഴിലാളികളെ വീടുകയറി അക്രമിച്ചു

Tuesday 2 December 2014 10:08 pm IST

മുഹമ്മ: അന്യസംസ്ഥാന തൊഴിലാളികളെ ആറംഗ മദ്യപസംഘം വീടുകയറി അക്രമിച്ചു. കഴിഞ്ഞദിവസം രാത്രി 9.45നായിരുന്നു അക്രമം. കഞ്ഞിക്കുഴി തുരുത്തിപ്പള്ളി ആശുപത്രിക്ക് സമീപം ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമം നിര്‍മ്മിക്കുന്നതിന് ബംഗാളില്‍ നിന്നെത്തിയ ഇരുപതോളം തൊഴിലാളികളാണ് അക്രമത്തിനിരയായത്. ഇതിലൊരാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. അടുത്തവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം എത്തിയ അക്രമികള്‍ മദ്യം വാങ്ങുന്നതിന് പണം ചോദിച്ചു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. മാരാരിക്കുളം പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.