ആലപ്പുഴയില്‍ സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

Wednesday 3 December 2014 8:18 pm IST

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് അംഗത്വം നല്‍കുന്നു

ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എല്‍സി മെമ്പര്‍മാരടക്കം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം കണിച്ചുകുളങ്ങര ലോക്കല്‍ കമ്മറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ബി. മുകുന്ദന്‍ പണിക്കര്‍, വളവനാട് ലോക്കല്‍ കമ്മറ്റിയംഗം സോമന്‍, ഡിവൈഎഫ്‌ഐ പാതിരപ്പള്ളി മേഖലാ ട്രഷറര്‍ സിബി, തുമ്പോളി വെസ്റ്റ് ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയംഗം സെന്‍ തുടങ്ങിയവര്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.

ഇവരോടൊപ്പം മാരാരിക്കുളം വടക്ക്, തെക്ക്, വളവനാട്, തിരുവിഴ, ചേന്നവേലി, പൊക്ലാശേരി, കാട്ടൂര്‍, തുമ്പോളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സിപിഎം പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളുമടക്കം 187 പേര്‍ ബിജെപി പ്രാഥമിക അംഗത്വം നേടിയതായി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്‍, രാജന്‍ പൊന്നാട് തുടങ്ങിയവര്‍ പങ്കെടുത്തു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് അംഗത്വം നല്‍കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.