ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം 12 മുതല്‍

Wednesday 3 December 2014 10:39 pm IST

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം 32-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സ് വേദിയാകും. 12, 13, 14 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസം - പ്രശ്‌നങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകള്‍ നടക്കും. 12 ന് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.എം. മോഹന്‍ദാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ വൈ.എസ് റാവു, ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസം- പ്രശ്‌നങ്ങള്‍ പ്രതിവിധികള്‍, ഉന്നതവിദ്യാഭ്യാസം - ദര്‍ശനം ദൗത്യം, സാംസ്‌കാരിക പഠനം, അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ - മാറുന്ന പ്രതിച്ഛായ എന്നീ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചര്‍ച്ചചെയ്യും. ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍, ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ വൈ.എസ് റാവു, കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം, രാജസ്ഥാന്‍ എംഡിഎസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കൈലാസ് സോദാനി, ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. കെ. ജയപ്രസാദ്, ഡോ. സി.ഐ. ഐസക്, ഡോ. മധുസൂദനന്‍ പിള്ള, ഡോ. ടി.വി. മുരളീവല്ലഭന്‍, ഡോ. ആര്‍.സി. കരിപ്പത്ത്. ഡോ.എന്‍. അജിത്കുമാര്‍, ഡോ.സി.കെ. ജയന്തി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 14ന് 2.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.എം.ജി.എസ്. നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തും. ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.പി.വി. സേതുമാധവന്‍, ജനറല്‍ കണ്‍വീനര്‍ പി.കെ. വിജയന്‍, അഡ്വ. കെ.എം. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.