നിരവധി കേസുകളിലെ പ്രതി വധശ്രമകേസില്‍ പിടിയില്‍

Wednesday 3 December 2014 11:51 pm IST

കൊല്ലം: നിരവധി കേസുകളിലെ പ്രതി കൊലപാതകശ്രമകേസില്‍ പോലീസ് പിടിയിലായി. കന്റോണ്‍മെന്റ് വാര്‍ഡില്‍ സിആര്‍എ നഗര്‍ 142-ല്‍ തോട്ടിക്കുടി ഷാജി എന്നറിയപ്പെടുന്ന ഷാജഹാന്‍ (50) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഓട്ടം പോകാന്‍ വിസമ്മതിന്റെ വിരോധത്താല്‍ ഓട്ടോഡ്രൈവറായ ശ്രീകുമാറിനെ ഒക്‌ടോബര്‍ 22ന് രാത്രിയില്‍ എസ്എംപി പാലസ്സിന് സമീപമുള്ള റെയില്‍വെ ഗേറ്റിന് സമീപം വച്ച് അടിച്ചും കുത്തിയും മാരകമായി മുറിവേല്‍പ്പിക്കുകയും 38,000 രൂപായും, മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയും ചെയ്ത കേസിലാണ് ഷാജഹാന്‍ പിടിയിലായത്. 2007ല്‍ രണ്ടരകിലോ കഞ്ചാവുമായി കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതി മൂന്നില്‍ കേസിന്റെ വിചാരണ വേളയില്‍ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ട് കോടതി ഏഴുവര്‍ഷം കഠിനതടവിന് വിധിച്ചസമയം കോടതി മുറിയില്‍ നിന്നും രക്ഷപെടുകയായിരുന്നു. ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് കടക്കുവാന്‍ തയ്യാറെടുക്കവെയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുള്ള പ്രതിക്കെതിരെ കഞ്ചാവ് കടത്തിയതിനും കൈവശം വച്ച് വിറ്റതിനും വധശ്രമത്തിനും മോഷണത്തിനുമായി കൊല്ലം ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 20 കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി കെ.ലാല്‍ജി, കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷെരീഫ്, കൊല്ലം ഈസ്റ്റ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ് പ്രകാശ്, അനന്‍ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സുനില്‍, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.