കൂത്തുപറമ്പ് വെടി വയ്പ് സി.ബി.ഐ അന്വേഷിക്കണം - കെ. സുധാകരന്‍

Sunday 16 October 2011 4:25 pm IST

കാസര്‍കോട്: കൂത്തുപറമ്പ് വെടിവയ്പിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. ഇതിനായി സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താ‍നോ രാഘവനോ അല്ല കൂത്തുപറമ്പില്‍ വെടിവച്ചതെന്നും സുധാകരന്‍ പറഞ്ഞു. ഗൂഢാലോചന പുറത്തുവന്നാല്‍ ജയരാജന്‍മാരും പിണറായിയും കേസില്‍ പ്രതികളാകും. മറിച്ചാണെങ്കില്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. എം.വി. രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞത് താനാണ് പക്ഷെ താനോ രാഘവനോ അല്ല വെടിവച്ചത്. പണ്ട് സി.പി.എമ്മിലുണ്ടായിരുന്ന പലരും ഇപ്പോള്‍ തങ്ങളുടെ കൂടെയുണ്ടെന്നും അവരുടെ മൊഴി കൂടി പുറത്തുവന്നാല്‍ പിണറായിയും ജയരാജന്‍മാരും കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.