ഏരിയ സമ്മേളനം നിര്‍ത്തിവച്ചത് കൂട്ടായ തീരുമാനമെന്ന് സിപിഎം

Thursday 4 December 2014 9:55 pm IST

ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് തെറ്റായ നീക്കങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണെന്ന് സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ ചിലത് അടിസ്ഥാനരഹിതമാണ്. സമ്മേളനങ്ങള്‍ നടത്തുന്നതിന് ആവശ്യമുള്ള ഘട്ടത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ സഹായവും തേടുന്നുണ്ട്.  ആലപ്പുഴ ഏരിയ സമ്മേളനം നിര്‍ത്തിവച്ചത് കൂട്ടായി ആലോചിച്ചെടുത്ത നടപടിയാണ്. ചില ലോക്കല്‍ സമ്മേളനങ്ങളും ഏതാനും ബ്രാഞ്ച് സമ്മേളനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഇടയായിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ മാനദണ്ഡപ്രകാരം നടത്തുക എന്ന പാര്‍ട്ടി ജാഗ്രതയുടെ ഭാഗമാണ് ഈ നടപടികള്‍. മുന്‍കാല സമ്മേളനങ്ങളില്‍ ഉണ്ടായ തെറ്റായ പ്രവണതകള്‍ ആവര്‍ത്തിക്കാതെയാണ് ഭൂരിപക്ഷം സമ്മേളനങ്ങളും നടന്നുകഴിഞ്ഞിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം യോജിപ്പോടെ നേതൃത്വം നല്‍കിവരുന്ന പാര്‍ട്ടി ഭാരവാഹികളെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും സിപിഎം പ്രസ്താവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.