അമൃതനിധി പെന്‍ഷന്‍ വിതരണം നാളെ

Friday 5 December 2014 1:25 am IST

കരുനാഗപ്പള്ളി: അമൃതനിധി പെന്‍ഷന്‍, വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് വിതരണവും അമൃതകുടീരം പദ്ധതിയുടെ താക്കോല്‍ദാനവും നാളെ വൈകിട്ട് മൂന്നിന് കരുനാഗപ്പള്ളി ഫയര്‍‌സ്റ്റേഷന് സമീപം നടക്കും. ജീവിതത്തിന്റെ സായാഹ്നവേളയില്‍ ഒറ്റപ്പെട്ടുപോയ അഗതികള്‍ക്കും വിധവകള്‍ക്കും ഒരു കൈത്താങ്ങായി സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയിദേവി 1998ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് അമൃതനിധി പെന്‍ഷന്‍. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി പ്രതിമാസം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദ്യാമൃതം 2007ലാണ് തുടങ്ങിയത്. ആദ്യം 30000 പേര്‍ക്ക് മാത്രമായി ആരംഭിച്ച പദ്ധതി ഇന്ന് ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്തു. അമ്മയുടെ 61-ാം ജന്മദിനത്തോട് അനുബന്ധിച്ച് പുതിയതായി പ്രഖ്യാപിച്ച 30000 അമൃതനിധിയിലും 15000 വിദ്യാമൃതത്തിലും അര്‍ഹരായ കരുനാഗപ്പള്ളി കുന്നത്തൂര്‍ താലൂക്കിലെ (ആലപ്പാട് പഞ്ചായത്ത് ഒഴികെ) ഗുണഭോക്താക്കള്‍ക്കുള്ള വിതരണോദ്ഘാടനവും അമൃതകുടീരത്തിന്റെ താക്കോല്‍ദാനവും റവന്യുമന്ത്രി അടൂര്‍പ്രകാശ്, ആലപ്പുഴ എംപി കെ.സി.വേണുഗോപാല്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ എച്ച്.സലിം എന്നിവരുടെ സാന്നിധ്യത്തിലാണ് നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.