വിനീതിന്റെ ആദ്യ ചിത്രത്തില്‍ ഫഹദ് ഇരട്ടവേഷത്തില്‍

Friday 5 December 2014 3:29 pm IST

നടന്‍ വിനീത്‌കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. ബംഗളുരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘അയാള്‍ ഞാനല്ല’ എന്ന സിനിമയിലാണ് ഫഹദിന്റെ ഇരട്ടവേഷം. ഫഹദ് ഫാസില്‍ എന്ന താരവും ഡ്യൂപ്പ് ആയിട്ടുമാണ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്. യുവതാരങ്ങളില്‍ പൃഥ്വിരാജ് മാത്രമേ ഇരട്ട വേഷം ചെയ്തിട്ടുള്ളൂ. കുഞ്ചാക്കോ ബോബനും ഇപ്പോള്‍ ഇരട്ടവേഷം ചെയ്യാന്‍ പോകുകയാണ്. ചിറകൊടി്ഞ്ഞ കിനാക്കളിലാണ് ചാക്കോച്ചന്‍ ഇരട്ടവേഷം ചെയ്യുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ജി.എസ്. വിജയന്റെ ബാപ്പൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത മറ്റൊരാള്‍ക്കു വേണ്ടി കഥയും തിരക്കഥയും എഴുതുകയാണ്. ഇപ്പോഴിതാ ദുല്‍ക്കറും. മറിയം മുക്ക് എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്റെ ഈ ചിത്രം പൂര്‍ത്തിയായാല്‍ ഫഹദ് വിനീതിനൊപ്പം ജോയിന്‍ ചെയ്യും. ഗുജറാത്തിലു ബംഗളുരുവിലുമാണ് ചിത്രീകരണം നടക്കുക. മൃദുല മുരളിയും ദിവ്യ പിള്ളയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 2015 മാര്‍ച്ചോടെ ചിത്രം തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിനീതും കൂട്ടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.