അണ്ണാ ഹസാരെയുടെ മൌനവ്രതം തുടങ്ങി

Sunday 16 October 2011 4:17 pm IST

റലഗന്‍സിദ്ധി: അണ്ണാ ഹസാരെയുടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മൗനവ്രതം തുടങ്ങി. പത്‌മാവതി ക്ഷേത്രത്തിന്റെ മുന്നിലുള്ള ആല്‍മരച്ചോട്ടിലാണ്‌ ഹസാരെ സമരം നടത്തുന്നതെന്ന്‌ ഹസാരെയുടെ സഹായിയായ ദത്ത ആവരി പറഞ്ഞു. മൗനവ്രതത്തിന്റെ കാലത്ത്‌ പ്രത്യേകം തയ്യാറാക്കിയ ഒരു കുടിലിലാണ്‌ അദ്ദേഹം കഴിയുകയെന്നും ആവരി വ്യക്തമാക്കി. ലോക്‌പാല്‍ ബില്ലിനായി ദല്‍ഹിയില്‍ നടത്തിയ പന്ത്രണ്ടു ദിവസത്തെ ഉപവാസക്കാലത്ത്‌ കാണാന്‍ വരുന്നവരുമായി തുടര്‍ച്ചയായ സംസാരത്തിലായിരുന്നു ഹസാരെയെന്നും ഇതിനെ തുടര്‍ന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാനാണ്‌ മൗനവ്രതമെന്നും ഹസൊര കൂട്ടാളികള്‍ പറയുന്നു. അഴിമതി വിരുദ്ധ സമരത്തിലെ പ്രവര്‍ത്തകനായ സുരേഷ്‌ പത്താരെ വ്രതകാലത്ത്‌ ഹസാരെ ആരെയും കാണില്ലെന്നും വ്യക്തമാക്കി. മൗനവ്രതം തുടങ്ങിയ ശേഷം ആയിരത്തോളം ആള്‍ക്കാര്‍ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.