അതിഥി സല്‍കാരം

Friday 5 December 2014 7:28 pm IST

തിഥി-തീയതി-നമ്മെ അറിയിക്കാതെ ആകസ്മികമായി നമ്മുടെ ഗൃഹത്തില്‍ വന്നുചേരുന്ന വ്യക്തികളാണ് അതിഥികള്‍. അവരെ സല്‍കരിക്കുമ്പോള്‍, അവരുടെ പദവിയോ പണമോ ദുഃസ്വഭാവമോ സല്‍സ്വഭാവമോ നമ്മള്‍ ഓര്‍ക്കരുത്. അവരുടെ ഹൃദയത്തില്‍ ശ്രീകൃഷ്ണഭഗവാന്‍ അന്തര്യാമിയായി കുടികൊള്ളുന്നു എന്ന സത്യമാണ് നാം മനനം ചെയ്യേണ്ടത്. അങ്ങനെയായാല്‍ അതിഥി സല്‍കാരം ഭഗവത്പൂജയായി മാറും. ഈ വസ്തുത ശ്രീമഹാദേവന്‍ തന്റെ പ്രിയപത്‌നിയായ സതീദേവിയോടു തുറന്നു പറയുന്നുണ്ട് (ഭഗവതം 4-3-22)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.