ചേര്‍ത്തല താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിനുള്ള കെട്ടിടനിര്‍മാണം വേഗത്തിലാക്കും

Friday 5 December 2014 9:45 pm IST

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ടെണ്ടര്‍ വിളിച്ചതിന്റെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനും ആശുപത്രി രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുമാസത്തിനകം പ്രവര്‍ത്തനക്ഷമമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ടെലിമെഡിസിന്‍ യൂണിറ്റിലേക്ക് ടെക്‌നിക്കല്‍ ജീവനക്കാരനെ നിയമിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മൂന്നു ഡോക്ടര്‍മാരുമായി ട്രോമാകെയര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സുബൈദ യോഗത്തെ അറിയിച്ചു. 65 താല്‍ക്കാലിക ജോലിക്കാരില്‍ രോഗികളുടെ പരിചരണത്തിന് ആവശ്യമുള്ളവരെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.