ബിഎംഎസ് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

Friday 5 December 2014 11:23 pm IST

തൃപ്പൂണിത്തുറ: ബിഎംഎസ് ജില്ലാ സമ്മേളനത്തിന് ഇന്ന് തൃപ്പൂണിത്തുറയില്‍ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍മാരായ സി.എ. സജീവന്‍, എം. എസ്. വിനോദ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 3ന് പേട്ട ജംഗ്ഷനില്‍നിന്നും പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, കാവടി എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന പ്രകടനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ആര്‍. രഘുരാജ്, ട്രഷറര്‍ കെ.വി. മധുകുമാര്‍, ജില്ലാ നേതാക്കളായ അഡ്വ. സിന്ധുമോള്‍, കെ.വി. പ്രഭാകരന്‍, കെ.എസ്. അനില്‍കുമാര്‍, എം.എസ്. വിനോദ് കുമാര്‍, കെ.കെ. വിജയന്‍, ധനീഷ് നീര്‍ക്കോട്, അഡ്വ. പി.ആര്‍. മുരളീധരന്‍ തുടങ്ങിയവര്‍ നയിക്കും. വടക്കേക്കോട്ട, എസ്എന്‍ ജംഗ്ഷന്‍, കിഴക്കേക്കോട്ട വഴി സ്റ്റാച്യുവിലൂടെ സമ്മേളന നഗരിയായ സി. എ. ഉണ്ണികൃഷ്ണന്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ. ഡി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ ജി. കെ. അജിത് കുമാര്‍, എന്‍.കെ. മോഹന്‍ദാസ്, സ്വാഗതസംഘം രക്ഷാധികാരി ആമേട വാസുദേവന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി ആര്‍. രഘുരാജ്, തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് സി. എ. സജീവന്‍, സെക്രട്ടറി എം. എസ്. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.