ശിവഗിരി തീര്‍ത്ഥാടന പദയാത്ര 17 ന് ജില്ലയില്‍

Friday 5 December 2014 11:24 pm IST

ആലുവ: 82-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര 17 മുതല്‍ 21 വരെ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ജില്ലാ സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ വി. ഡി. ജയപാല്‍, ജനറല്‍ കണ്‍വീനര്‍ പി. എസ്. സിനീഷ് എന്നിവര്‍ അറിയിച്ചു.17ന് വൈകിട്ട് മൂന്നിന് മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ഗുരുധര്‍മ്മ പ്രചരണ സഭ നേതാക്കളായ എം. വി. മനോഹരന്‍, കെ. എസ്. ജെയിന്‍, പി. സി. ബിബിന്‍ എന്നിവര്‍ സംസാരിക്കും. 18ന് രാവിലെ 9നാണ് പദയാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് കോട്ടുവള്ളിക്കാവ്, മാല്യങ്കര, മാല്യങ്കര പാലം, പള്ളിപ്പുറം, കോവിലകത്തുംകടവ്, എസ്.എം.എച്ച്.എസ്.എസ് ചെറായി, ചെറായി ദേവസ്വം നട എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്ക് ശേഷം ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം നടക്കും. 19ന് രാവിലെ 9ന് പദയാത്ര പുനരാരംഭിക്കും. തുടര്‍ന്ന് ചെറായി നട, പെരുമ്പടന്ന, കെ.എം.കെ കവല, പറവൂര്‍ ടൗണ്‍, മനയ്ക്കപ്പടി, തട്ടാംപടി, മാളികംപീടിക, യു.സി കോളേജ്, പറവൂര്‍ കവല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ആലുവ അദ്വൈതാശ്രമത്തില്‍ സമാപിക്കും. 20ന് രാവിലെ ആലുവ ആശുപത്രി കവല, അശോകപുരം കൊച്ചിന്‍ബാങ്ക്, എടത്തല പഞ്ചായത്ത്, കുഞ്ചാട്ടുകര, പുക്കാട്ടുപടി, പഴങ്ങാട്, കിഴക്കമ്പലം, പള്ളിക്കര, മോറക്കാല. പെരിങ്ങാല, കരിമുഗള്‍, അമ്പലമേട്, 21ന് ഹില്‍പാലസ്, തിരുവാങ്കുളം, ചോറ്റാനിക്കര, എരുമേലി, മുളന്തുരുത്തി, ആമ്പല്ലൂര്‍, കാഞ്ഞിരമറ്റം, അരയന്‍കാവ് വഴി പദയാത്ര കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.