നാഗലശ്ശേരി പഞ്ചായത്ത് അഴിമതി: വിജിലന്‍സ് അന്വേഷണം

Friday 5 December 2014 11:42 pm IST

പട്ടാമ്പി: നാഗലശ്ശേരി പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റി നല്‍കിയ പരാതിയിന്‍മേലാണ് നടപടി. 2013-14 ലെ 84 ഗുണഭോക്തൃകമ്മറ്റി വര്‍ക്കില്‍ വ്യാപക ക്രമക്കേടുനടന്നതായി ബിജെപി പരാതി നല്‍കിയിരുന്നു. കരാറുകാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന മാഫീയ സംഘം ഏറെക്കാലമായി പഞ്ചായത്തില്‍ നടത്തിയ അഴിമതിയാണ് അന്വേഷണം നടത്തുന്നത്. വ്യാജരേഖചമച്ചും ബിനാമികളെ നിയോഗിച്ചും കടലാസുകമ്മറ്റികള്‍ രൂപീകരിച്ച് ചെക്കുകള്‍ മാറിയെടുത്തു എന്നാണ് ബിജെപി പ്രധാനമായും ആരോപിച്ചത്. വാവന്നൂരില്‍സ്വകാര്യ കെട്ടിടം ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതായും ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു. എഞ്ചിനിയര്‍ ഉള്‍പ്പെടെ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതാണ് അഴിമതിക്ക് കളമൊരുക്കുന്നതെന്ന് ബിജെപി മണ്ഡലം ജന.സെക്രട്ടറി വി.ബി.മുരളീധരന്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ നടപടിവേണമെന്നും കൂറ്റനാട് പെരിങ്ങോട് റോഡ് പുനര്‍നിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റി 13ന് പെരിങ്ങോട് നിന്ന് പദയാത്രനടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനില്‍കുമാര്‍, ജന.സെക്രട്ടറി രവികുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.