അംബേദ്കര്‍ അനുസ്മരണം നടത്തി

Saturday 6 December 2014 10:16 pm IST

ആലപ്പുഴ: ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണ സമ്മേളനം നടത്തി. എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജിമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഭാരത ഭരണഘടനാ ശില്‍പിയായ അംബേദ്കറോട് കോണ്‍ഗ്രസും കോണ്‍ഗ്രസ് സര്‍ക്കാരുകളും കടുത്ത അവഗണനയാണ് കാണിച്ചതെന്ന് ഷാജിമോന്‍ പറഞ്ഞു. പ്രഥമ ദേശീയ ഗവണ്‍മെന്റില്‍ നിയമമന്ത്രിയായിരുന്ന ഡോ. അംബേദ്കറെ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തുകയാണ് ചെയ്തത്. കോണ്‍ഗ്രസ് അവഗണിച്ച അദ്ദേഹത്തിന് അര്‍ഹമായ ആദരവാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കൊച്ചുമുറി രമേശ്, പി.കെ. ഉണ്ണികൃഷ്ണന്‍, എം. രമേശ്, കലേഷ്, രംഭ ചിദംബരന്‍, ചന്ദ്രദാസ്, വി. ശ്രീജിത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.