പാലക്കാട്: ബിജെപിയെ അനുകൂലിക്കുന്നവരുടെ എണ്ണം മണിക്കൂറുകള്‍ തോറും പതിന്മടങ്ങാകുന്ന വളര്‍ച്ചയുടെ കാലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ബിജെപി മെഗാ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി നടന്ന മധ്യമേഖലാ ശില്‍പ്പശാലയുടെ സമാപനത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
ബിജെപി കാലത്തിനൊപ്പം സഞ്ചരിക്കുന്ന പാര്‍ട്ടിയാണ്. ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രോണിക് മീഡിയയിലൂടെ അംഗബലം കുത്തനെ ഉയര്‍ത്തി വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നടന്ന തദ്ദേശ ഭരണസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ 21 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചു. ദേശീയതലത്തില്‍ ഉണ്ടായ രാഷ്ട്രീയമാറ്റം സ്വീകരിക്കാന്‍ കേരളത്തിലെ ജനതയും തയ്യാറെടുക്കുന്നതിന്റെ സൂചനയാണിത്.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി പി.എം. വേലായുധന്, മെമ്പര്‍ഷിപ്പ് സംസ്ഥാന സഹപ്രമുഖും പാര്‍ട്ടി സംസ്ഥാന വക്താവുമായ വി.കെ. സജീവന്, എന്‍.കെ. നാരായണന് നമ്പൂതിരി, ടി. ചന്ദ്രശേഖരന്, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. വേണുഗോപാലന്‍, പി. ഭാസി, ദേശീയ സമിതിയംഗം എന്‍. ശിവരാജന്, ഇ. കൃഷ്ണദാസ്, സ്മിതേഷ്, മധു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: