ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

Saturday 6 December 2014 11:28 pm IST

മൂവാറ്റുപുഴ: നഗരസഭ ആരോഗ്യവിഭാഗം മുവാറ്റുപുഴ ടൗണിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരാണ് നഗരത്തിലെ 12 ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പഴകിയ ഇറച്ചി, മീന്‍, ചപ്പാത്തി, ഇടിയപ്പം എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ നഗരസഭയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചില ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നതോടൊപ്പം പഴകിയ ഭക്ഷണങ്ങളും വില്‍പ്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം  ഉദ്യോഗസ്ഥരുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.