ഭരണഘടനാ ശില്‍പ്പിക്ക് രാഷ്ട്രത്തിന്റെ പ്രണാമം

Saturday 6 December 2014 11:40 pm IST

ഭരണഘടനാ ശില്‍പ്പികളില്‍ പ്രമുഖനായ ഡോ. ഭീം റാവു അംബേദ്കറുടെ 59-ാം ചരമ ദിനമായിരുന്ന ഇന്നലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മന്ത്രിമാരായ രാംവിലാസ് പാസ്വാന്‍, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവര്‍ സമീപം

ന്യൂദല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കര്‍ക്ക് രാഷ്ട്രത്തിന്റെ പ്രണാമം. മഹാപരിനിര്‍വാണദിനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ സംഭാവനകള്‍ നിത്യവും അമൂല്യവുമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

കാലത്തിനു മുമ്പേ നടന്ന മനുഷ്യനായിരുന്നു അദ്ദേഹം. സാമൂഹ്യതിന്മകള്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനവും വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും അവിസ്മരണീയമാണ്. മര്‍ദ്ദിതരുടേയും ചൂഷിതരുടേയും ശബ്ദമായിരുന്നു ബാബാസാഹേബ്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ചിന്തകളും തുല്യതയുള്ള സമൂഹം ലക്ഷ്യമാക്കി മുന്നേറുന്ന നമുക്ക് പ്രചോദനകരമാണ്, പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പാര്‍ലമെന്റില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് അംബേദ്കറുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.